You are here
Home > HEALTH & LIFESTYLE > ആസ്ത്മ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ഇതിലും നല്ല മാര്‍ഗങ്ങള്‍ വേറെയില്ല

ആസ്ത്മ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ ഇതിലും നല്ല മാര്‍ഗങ്ങള്‍ വേറെയില്ല

കുട്ടികളിലുണ്ടാകുന്ന രോഗങ്ങളില്‍ ഒരു പ്രധാനവില്ലനാണ് ആസ്ത്മ. 5.5 മില്യണിലധികം കുട്ടികളെയാണ് ഈ രോഗം ബാധിക്കുന്നത്.

ലോകത്താകെയുള്ള നിരവധി ശാസ്ത്രജ്ഞരും ഗവേഷകരും ആസ്ത്മയ്ക്ക് കൃത്യമായി ഒരു മരുന്ന് കണ്ടെത്താനുളള പരീക്ഷണങ്ങളില്‍ മുഴുകിയിരിക്കുകയാണ്. എന്നാല്‍ ആസ്ത്മയെ പ്രതിരോധിക്കാനായി സ്വന്തം അടുക്കളയില്‍ നിന്നും വീട്ടുപരിസരത്തു നിന്നും മരുന്നുകള്‍ കണ്ടെത്താവുന്നതാണ്.

1. രാവിലെ തേന്‍ കുടിക്കുന്നത് ആസ്ത്മയുടെ ആക്രമണത്തില്‍ നിന്നുള്ള വേദനകളെ ചെറുക്കാന്‍ സഹായിക്കും.

2. ഒരു ടീസ്പൂണ്‍ നിറയെ തേനും ചുക്ക് പൊടിച്ചതും കുരുമുളക് പൊടിച്ചതും ഒന്നിച്ച് ചേര്ത്ത്ണ കഴിക്കുന്നത് നല്ലതാണ്.

3. ചൂടുപാലില്‍ തുല്യഅളവില്‍ തേനും ഒലീവ് ഓയിലും ചേര്ത്ത്് കഴിക്കുക.

4. ഉണക്കിയ അത്തിപ്പഴം ശ്വസനപ്രക്രിയ ക്രമമാക്കാന്‍ സഹായിക്കും.

5. അരഗ്ലാസ് ഉലുവ തിളപ്പിച്ച് ജ്യൂസാക്കി ഇഞ്ചിനീരും ചേര്ത്ത് കഴിക്കുന്നത് ശ്വാസകോശത്തെ കഫരഹിതമാക്കും.

6. ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്ത്ത്ം തണുത്ത പാലില്‍ ചേര്ത്ത് കാലത്ത് വെറും വയറ്റില്‍ കഴിക്കുന്നത് നല്ലൊരു പ്രതിരോധമാര്ഗതമാണ്. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാന്‍ മുന്തിരിക്ക് കഴിവുണ്ട്.

7. ആസ്ത്മ ബാധിച്ചാല്‍ കടുകെണ്ണ കൊണ്ട് മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്.

8.ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേന്‍ ചേര്ത്ത് പലവട്ടമായി കഴിക്കാന്‍ കൊടുക്കുക.

9. കഫശല്യംകൊണ്ട് മൂക്കടഞ്ഞുപോയാല്‍ മുരിങ്ങയില നീരില്‍ ചുക്ക്, കുരുമുളക്, തിപ്പലി എന്നിവ പൊടിച്ച് ചേര്ത്ത് മൂര്ധാകവില്‍ കുഴമ്പിടുക. ചുക്ക്, ഇരട്ടിമധുരം, തിപ്പലി ഇവ പൊടിച്ച് തേനില്‍ ചാലിച്ച് കുറേശ്ശെയായി അലിയിച്ചിറക്കാന്‍ കൊടുക്കാം. പേരയില, തുളസിയില ഇവയിട്ട് തിളപ്പിച്ച വെള്ളം ആവി കൊള്ളിക്കുന്നതും നല്ലതാണ്.ഈ അറിവ് നിങ്ങളെപ്പോലെ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ഉപകാരം ആകുവാന്‍ ഷെയര്‍ ചെയ്ത് പ്രചരിപ്പിക്കുക .ആര്‍ക്കെങ്കിലും തീര്‍ച്ചയായും ഉപകാരം ആകും .

ഈ വാർത്ത മറ്റുള്ളവരിലും എത്തിക്കൂ.
Top