You are here
Home > Jobs > പത്താം ക്ലാസ് വിജയികൾക്ക് പോസ്റ്റോഫീസിൽ ജോലി നേടാൻ അവസരം

പത്താം ക്ലാസ് വിജയികൾക്ക് പോസ്റ്റോഫീസിൽ ജോലി നേടാൻ അവസരം

ഗവർമെന്റ് ജോലി ഒരു സ്വപ്നമായി കൊണ്ട് നടക്കുന്നവർ കുറവല്ല.അവർക്കൊരു സുവാരണവസരം നൽകുകയാണ് ഇന്ത്യ പോസ്റ്റൽ ഡിപ്പാർട്ടമെന്റ്.3951 തസ്തികകൾ യു പി പോസ്റ്റ് സർക്കിളിൽ ആണ് വന്നിരിക്കുന്നത്. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ,അസിസന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ എന്നി തസ്തികയിലേക്ക് ആണ് അവസരങ്ങൾ.വലിയ എണ്ണത്തിലുള്ള ഒഴിവുകൾ ആയതിനാൽ ജോലി കിട്ടാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്. ഗ്രാമീണ് ദാക് സേവക് തസ്തികയിൽ വരുന്ന ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ,അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തുടങ്ങിയ 3951 തസ്തികകൾ ആണ് പുറത്തിറക്കിയിരിക്കുന്നത്‌.

അപേക്ഷിക്കാനുള്ള യോഗ്യത ഗവൺമെന്റ് അംഗീകൃത ബോർഡിൽ നിന്നുമുള്ള ഇംഗ്ലീഷ് കണക്ക് എന്നിവ പഠിച്ച പത്താം ക്ലാസ്/ തത്തുല്യമായ യോഗ്യത. പത്താം ക്ലാസ്സിനൊപപം ലോക്കൽ ഭാഷയിലുള്ള പരിജ്ഞാനം അഥവാ യു പി യിലെ ലോക്കൽ ലാംഗ്വേജ് ആയ ഹിന്ദി പത്താം ക്ലാസ്സിൽ പഠിച്ചിരിക്കണം.

പ്രായ പരിധി 2020 മാർച്ച് 23 തിയതി പ്രകാരം പതിനെട്ടു വയസു തികഞ്ഞിരിക്കണം,എന്നാൽ നാൽപ്പതു വയസിനു മുകളിൽ പോകാനും പാടില്ല.എസ്.സി,എസ് ടി,ഒ ബി സി,ഇ ഡബ്യു എസ്,ഭിന്നശേഷി ഉള്ളവർ എന്നിവർക്ക് ഉയര്ന്ന പ്രായ പരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

ഗ്രാമിണ് ദാക് സേവക് ഓഫിസ് സ്ഥിതി ചെയ്യുന്നത് ഗ്രാമപ്രദേശത്താണ് അതിനാൽ ജോലി ചെയ്യേണ്ടി വരുന്നത് യു പി ഗ്രാമനകളിൽ ആയിരിക്കും. 100 രൂപ അപേക്ഷ ഫീസ് നൽകി രെജിസ്റ്റർ ചെയ്യാവുന്നതാണ്. റിസർവേഷൻ ഇല്ലാത്തവരും,ഒബിസി ഇ ഡബ്ള്യു എസ് ,പുരുഷന്മാർ എന്നിവർക്കാണ് 100 രൂപ ഫീസ് നൽകി രെജിസ്റ്റർ ചെയ്യണ്ടത്. സ്ത്രീകൾ SC /ST വിഭാഗത്തിൽ പെട്ടവർ ,മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ ഉള്ളവർക്ക് അപേക്ഷ ഫീസ് നൽകേണ്ടതില്ല.പത്താം ക്ലാസിന്റെ മാർക്ക് അനുസരിച്ചുള്ള മെറിറ്റ് ലിസ്റ്റ് തയാറാക്കപ്പെടും അതിനനുസരിച്ചു ആണ് ജോലിക്കായി തിരഞ്ഞെടുക്കുക.

ഓൺലൈൻ അപേക്ഷ നൽകാനായി ഇവിടെ ക്ലിക്ക് ചെയ്യൂ. കൂടുതൽ വ്യക്തമായി മനസിലാക്കാൻ താഴെയായി നൽകിയിരിക്കുന്ന വീഡിയോ കാണാം. അപേക്ഷ നൽകാനാനും നോട്ടിഫിക്കേഷൻ വായിക്കാനുമായി ഇവിടെ ക്ലിക്ക് ചെയ്യുകഎത്രയും പെട്ടെന്ന് ഷെയർ ചെയ്തു നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്ക് എത്തിക്കു. ചുവടെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കണ്ടു എങ്ങനെ അപ്ലൈ ചെയ്യാം എന്ന് മനസിലാക്കാം

https://youtu.be/2fFpWpKx80k

ഈ വാർത്ത മറ്റുള്ളവരിലും എത്തിക്കൂ.
Top