You are here
Home > ENTERTAINMENT > മമ്മൂക്കയുടെ തസ്കരവീരനിലെ മാസ്സ് സീൻ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത്.

മമ്മൂക്കയുടെ തസ്കരവീരനിലെ മാസ്സ് സീൻ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത്.

2005 ൽ പ്രമോദ് പപ്പന്‍ സംവിധാനം സംവിധാനം ചെയ്ത മമ്മൂക്ക ചിത്രം തസ്കരവീരനിലെ മോഷണ രംഗം യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത്. വർഷങ്ങൾക്ക് മുന്നേ പുറത്തിറങ്ങിയ ചിത്രത്തിലെ 16 മിനിറ്റ് ദൈർഘ്യം ഉള്ള വീഡിയോ കഴിഞ്ഞ ദിവസം ആണ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്. അപ്‌ലോഡ് ചെയ്തത് നിമിഷങ്ങൾക്കകം വീഡിയോ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത് എത്തുകയായിരുന്നു. മമ്മൂട്ടിക്കൊപ്പം നയൻതാരയും ഷീലയും തകർത്തഭിനയിച്ച ബാങ്ക് മോഷണത്തിന്റെ രംഗങ്ങൾ ആണ് ജനപ്രീതിയാർജ്ജിച്ചിരിക്കുന്നത്.

ചെറിയാൈെരു ഇടവേളക്ക് ശേഷം നയന്‍താര മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രം ആണ് തസ്കരവീരൻ. വജ്രം എന്ന ആദ്യചിത്രത്തിന് ശേഷം ഇരട്ടസംവിധായകരായ പ്രമോദ് പപ്പന്‍ സംവിധാനം ചെയ്യുന്ന തസ്കരവീരനില്‍ മമ്മൂട്ടിക്ക് വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ലഭിച്ചിതു. ആദ്യന്തം ആക്ഷന്‍ മൂഡിലുള്ള ചിത്രമാണെങ്കിലും രസകരവും കൗതുകരവുമായ രംഗങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ പറയുന്നത്. രാജന്‍ പി. ദേവ്, സലിംകുമാര്‍, ഹരിശ്രീ അശോകന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. കലൂര്‍ ഡെന്നീസാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. എം. ഡി. രാജേന്ദ്രന്റെ ഗാനങ്ങള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു. ഛായാഗ്രഹണം ജിബു ജേക്കബ്. രസിക എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വിന്ധ്യന്‍, ദിനന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഈ വാർത്ത മറ്റുള്ളവരിലും എത്തിക്കൂ.
Top