You are here
Home > ENTERTAINMENT > ഉപ്പും മുളകിലേക്ക് ഇനി ഞാനില്ല, ഇതെന്റെ പുതിയ സംരംഭം: ജൂഹി രുസ്തഗി

ഉപ്പും മുളകിലേക്ക് ഇനി ഞാനില്ല, ഇതെന്റെ പുതിയ സംരംഭം: ജൂഹി രുസ്തഗി

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ജൂഹി രുസ്തഗി. ‘ഉപ്പും മുളകും’ എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രി. സീരിയലിൽ നിന്നും ജൂഹി പിന്മാറി എന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ ഏറെനാളായി സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. ഇപ്പോഴിതാ, അഭ്യൂഹങ്ങൾ ശരിയാണെന്ന് ജൂഹി തന്നെ തുറന്നുപറയുകയാണ്.

‘ഉപ്പും മുളകും’ പരമ്പര ആയിരത്തിലേറെ എപ്പിസോഡുകൾ പിന്നിടുമ്പോഴാണ് സീരിയലിൽ നിന്നും ജൂഹി പിന്മാറിയിരിക്കുന്നത്

സീരിയലിന്റെ ഷൂട്ട് കാരണം പഠിത്തത്തിൽ അധികം ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അതിനാലാണ് പിന്മാറുന്നതെന്നുമാണ് ജൂഹി പറയുന്നത്. സീരിയൽ വിടുകയാണെന്നും അതേസമയം, സിനിമയിൽ നിന്നും ഓഫറുകൾ വന്നാൽ സ്വീകരിക്കുമെന്നും ജൂഹി പറഞ്ഞു.

യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ജൂഹി ഒരു യൂട്യൂബ് ചാനൽ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. “അഭിനയം പോലെ ഇഷ്ടമുള്ള കാര്യമാണ് യാത്രയും. ഇപ്പോള്‍ അത്യാവശ്യം സമയം കിട്ടുന്നുണ്ട്. കിട്ടുന്ന സമയത്ത് വ്യത്യസ്ത സ്ഥലങ്ങളിലൊക്കെ പോവുന്നുണ്ട്. യാത്രകൾ നിങ്ങളിലേക്ക് എത്തിക്കാൻ ഒരു യൂട്യൂബ് ചാനല്‍ തുടങ്ങുകയാണ്. പെർഫെക്ട് സ്ട്രെയിഞ്ചേഴ്സ് എന്നാണ് പേര്. ലെച്ചുവിന് തന്ന അതേ സപ്പോര്‍ട്ട് എനിക്കും തരണം,” ജൂഹി പറയുന്നു.

ഈ വാർത്ത മറ്റുള്ളവരിലും എത്തിക്കൂ.
Top