You are here
Home > HEALTH & LIFESTYLE > ചിക്കന്‍റെ കരള്‍ രുചിക്കുന്നതിനു മുന്പ് ഇതൊന്നു വായിക്കുക

ചിക്കന്‍റെ കരള്‍ രുചിക്കുന്നതിനു മുന്പ് ഇതൊന്നു വായിക്കുക

ചിക്കന്‍ കഴിയ്ക്കുന്നവരില്‍ പകുതി പേരും ഒഴിവാക്കി വിടുന്ന ഒന്നാണ് അതിന്റെ കരള്‍. എന്നാല്‍ ചിക്കന്റെ കരള്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. വേണമെങ്കില്‍ ചിക്കന്‍ കഴിയ്ക്കുന്നതിന്റെ ഗുണങ്ങളില്‍ പാതിയും അടങ്ങിയിരിയ്ക്കുന്നത് കരളിലാണ് എന്ന് പറയാം.

ചിക്കന്‍ കരള്‍ കഴിയ്ക്കുന്നത് കൊണ്ട് നിരവധി ആരോഗ്യ ഗുണങ്ങളാണ് ഉള്ളത്. എന്നാല്‍ എന്താണെന്ന് പലര്‍ക്കും അറിയില്ല. ചിക്കന്റെ കരള്‍ നമ്മുടെ കരളിനെ എത്രത്തോളം സഹായിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ചിക്കന്‍ കരള്‍ കഴിയ്ക്കുന്നതിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാം.

കരള്‍ രോഗം ഇന്നത്തെ കാലത്ത് സര്‍വ്വ സാധാരണമാണ്. ഇതിനെ പലപ്പോഴും വേണ്ടത്ര രീതിയില്‍ കണ്ടെത്താനാകാതെ പോകുന്നതാണ് മരണത്തിലേക്ക് നയിക്കുന്നത്. എന്നാല്‍ ചിക്കന്റെ കരള്‍ കഴിയ്ക്കുന്നത് പലപ്പോഴും നമ്മുടെ കരളിന്റെ സംരക്ഷണം ഉറപ്പാക്കുന്നു.

വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് പലരും. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ കരള്‍ കഴിയ്ക്കുന്നത് നല്ലതാണഅ. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി 12 ആണ് അനീമിയയെ എതിരിടുന്നത്.

കാഴ്ച ശക്തിയെ ഇല്ലായ്മ ചെയ്യുന്നത് പലപ്പോഴും നമ്മുടെ മോശം ഭക്ഷണ ശീലം തന്നെയാണ്. എന്നാല്‍ കരളില്‍ ലിക്കോപ്പൈന്‍, ബീറ്റ കരോട്ടിന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം കാഴ്ച ശക്തിയെ വര്‍ദ്ധിപ്പിക്കുന്നതാണ്. വിറ്റാമിന്‍ എയും ധാരാളം അടങ്ങിയിട്ടുണ്ട്.

ബോഡി ടിഷ്യുകളില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ കരളിലെ റൈബോഫഌബിന്‍ സഹായിക്കുന്നു. ഇതിന്റെ അഭാവം ശരീരത്തില്‍ ഉണ്ടാവുമ്പോഴാണ് ശരീരത്തില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്.

വന്ധ്യത ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും കരള്‍ കഴിയ്ക്കുന്നതിലൂടെ കഴിയുന്നു. ഇത് ഫെര്‍ട്ടിലിറ്റി വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ഇന്നത്തെ ജീവിത ശൈലിയുടെ സമ്മാനമാണ് മാനസിക സമ്മര്‍ദ്ദം. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ ചിക്കന്‍ കരള്‍ കഴിയ്ക്കുന്നതിലൂടെ കഴിയുന്നു.

രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ചിക്കന്‍ കരള്‍ മുന്നിലാണ്. ഇതില്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമായ പലവിധത്തിലുള്ള വിറ്റാമിനുകളും, സിങ്ക്, ഫോസ്ഫറസ് എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്.

പല്ലിന്റേയും എല്ലിന്റേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ചിക്കന്റെ കരള്‍. ഇതിലടങ്ങിയിട്ടുള്ള ഫോസ്ഫറസ് കണ്ടന്റ് പല്ലിന്റേയും എല്ലിന്റേയും ബലം വര്‍ദ്ധിപ്പിക്കുന്നു.

ആരോഗ്യവും തിളക്കവുമുള്ള ചര്‍മ്മം നല്‍കാനും ചിക്കന്‍ കരള്‍ കഴിയ്ക്കുന്നതിലൂടെ കഴിയുന്നു. ചിക്കനില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീന്‍ ആണ് ഇതിന് സഹായിക്കുന്നത്.

ചിക്കന്‍ കരള്‍ ധാരാളം കഴിയ്ക്കുന്നത് അല്‍ഷിമേഴ്‌സിന്റെ സാധ്യതയും അല്‍ഷിമേഴ്‌സ് രോഗത്തില്‍ നിന്നുള്ള മോചനവും സാധ്യമാക്കുന്നു. വിറ്റാമിന്‍ ബി 12 തന്നെയാണ് ഇതിന് സഹായിക്കുന്നതും.

പ്രത്യേകം ശ്രദ്ധിക്കുക മുകളില്‍ പറഞ്ഞ ഈ ഗുണങ്ങള്‍ ഒന്നും കടകളില്‍ നിന്നും വാങ്ങി കഴിക്കുന്ന ബ്രോയിലര്‍ ചിക്കന്‍റെ കരള്‍ കഴിച്ചാല്‍ ലഭിക്കില്ല .ഈ ഗുണങ്ങള്‍ ലഭിക്കണം എങ്കില്‍ നല്ല നാടന്‍ ഭക്ഷണം കഴിച്ചു വളര്‍ന്ന നല്ല നാടന്‍ കോഴിയുടെ കരള്‍ തന്നെ കഴിക്കണം .

ഈ വാർത്ത മറ്റുള്ളവരിലും എത്തിക്കൂ.
Top