You are here
Home > HEALTH & LIFESTYLE > അലസർ അങ്ങനെ ചില്ലറക്കാരല്ല ; ബുദ്ധി രാക്ഷസന്മാരാണവർ

അലസർ അങ്ങനെ ചില്ലറക്കാരല്ല ; ബുദ്ധി രാക്ഷസന്മാരാണവർ

എപ്പോഴും ചുറുചുറുക്കോടെ കാര്യങ്ങൾ ചെയ്യുന്നവരെയും, കൃത്യമായ ചിട്ടയോടെ ജീവിച്ചു പോരുന്നവരെയും പ്രത്യേക പരിഗണനയോടെ കാണുന്നതും അവരെ മിടുക്കുള്ളവരായി അംഗീകരിക്കുകയും ചെയ്യുക എന്നത് സമൂഹത്തിന്റെ ഒരു പൊതു സ്വഭാവമാണ്. അവരുടെ കാഴ്ച്ചപ്പാടിൽ അലസമായ ജീവിത ക്രമം പാലിച്ചു പോരുന്നവർ മടിയന്മാരാണ്. അതുകൊണ്ട് തന്നെ അലസമായി ചിന്തിച്ചു നടക്കുന്ന സ്വപ്ന ജീവികൾ എന്നും രണ്ടാം തരക്കാരാണ്.

എന്നാൽ ഈ പൊതു ധാരണ വയ്ച്ചു പുലർത്തുന്നവരെ ഞെട്ടിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന പഠന റിപ്പോർട്ടാണ് പുറത്തു വന്നിരിക്കുന്നത്. അലസരായവര്‍ അത്ര മോശക്കാരല്ലെന്ന് മാത്രമല്ല അതി ബുദ്ധിമാന്‍മാരാണെന്നാണ് പുതു പഠനങ്ങള്‍ പറയുന്നത്. മടി പിടിച്ച് പലപ്പോഴും ഒന്നും ചെയ്യാതെ ഇരിക്കുന്ന അലസര്‍ ബുദ്ധിവൈഭവത്തിന്റെ കാര്യത്തില്‍ മറ്റുള്ളവരെക്കാൾ ഒരു പടി മുകളിലാണത്രെ. നല്ല ചിന്താ ശേഷിയും ബോധവും കാര്യ വിവരമുള്ളവരുമാണ് പലപ്പോഴും ആക്ടീവായി പ്രവര്‍ത്തിക്കാതെ ഒതുങ്ങി കൂടുന്നതെന്നാണ് ഗവേഷണങ്ങള്‍ തെളിയിക്കുന്നത്. ആക്ടീവായി ഓടി നടക്കുന്നവരില്‍ പലരും അധികം ചിന്താശേഷി ഇല്ലാത്തവരാണെന്നും പറയപ്പെടുന്നു.

നല്ല IQ ലെവല്‍ ഉള്ളവര്‍ വളരെ പെട്ടെന്ന് ബോറടിക്കുന്നവരാവില്ല. ഇത് മൂലമാണ് ഒഴിഞ്ഞ ഇടങ്ങള്‍ തേടി ഇവര്‍ ചിന്തകളില്‍ മുഴുകിയിരിക്കുക. നല്ല തലച്ചോറുള്ളവര്‍ അലസഗമനം ഇഷ്ടപ്പെടുന്നവരായിരിക്കുമെന്നാണ് അമേരിക്ക കേന്ദ്രീകരിച്ചുള്ള പഠനം തെളിയിക്കുന്നത്.കൂട്ടത്തിലിരുന്നും ബഹളത്തിനിടയിലും ചിന്തയിലാണ്ടു പോവാന്‍ ഇത്തരക്കാര്‍ക്ക് കഴിയും. പലപ്പോഴും മടിയനെന്നും മടിച്ചിയെന്നും ഇവര്‍ക്ക് പേരു വരാന്‍ ഈ ചിന്താ ശീലം തന്നെയാണ് കാരണം. ഒന്നിലും ഒരു ശ്രദ്ധയുമില്ലെന്ന് മറ്റുള്ളവര്‍ കുറ്റപ്പെടുത്തുകയും ചെയ്യും.

സ്ഥിരമായ ചുറുചുറുക്ക് പ്രകടിപ്പിക്കുന്നവർ ശാരീരികമായി വലിയ അധ്വാനികളാണെങ്കിലും പുറത്തുള്ള കാര്യങ്ങളില്‍ മാത്രമാണ് താല്‍പര്യം. അവർ ആലോചനകൾക്കോ ചിന്തകൾക്കോ വലിയ സമയം കൊടുക്കാറില്ലെന്ന് മാത്രമല്ല, പല ചിന്തകളില്‍ നിന്നും ഒഴിഞ്ഞുമാറാനും ശ്രമിക്കും. ഒന്നിനേ കുറിച്ചും വ്യക്തമായ ചിന്തയിലാണ്ടിരിക്കാന്‍ കഴിയില്ലെന്ന് മാത്രമല്ല വളരെ പെട്ടെന്ന് ഇത്തരക്കാര്‍ക്ക് ബോറടിക്കുകയും ചെയ്യും.

അലസന്‍മാരെന്ന് കരുതുന്നവര്‍ക്ക് മാനസികമായി സ്വയം ‘എന്റര്‍ടെയ്ന്‍’ ചെയ്യാന്‍ കഴിയുമെന്നതാണ് പ്രധാന കാര്യം.അമേരിക്ക ആസ്ഥാനമായ ജേണല്‍ ഓഫ് ഹെല്‍ത്ത് സൈക്കോളജിയാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഫ്‌ലോറിഡ ഗള്‍ഫ് കോസ്റ്റ് സര്‍വ്വകലാശാലയാണ് ഈ പഠന വിവരങ്ങള്‍ ആദ്യമായി പുറത്തുവിട്ടത്. പിന്നീട് നിരവധി പഠനങ്ങള്‍ നടക്കുകയും ഇതേ ആശയം പുറത്തുവിടുകയും ചെയ്തു. ബ്രിട്ടിഷ് സൈക്കോളജിക്കല്‍ സൊസൈറ്റിയും പഠന വിവരങ്ങളെ അംഗീകരിക്കുന്നു.

ഈ വാർത്ത മറ്റുള്ളവരിലും എത്തിക്കൂ.
Top