You are here
Home > tech > 22,990 രൂപയുടെ ഒപ്പോ ഫോണ്‍ 1000 രൂപയ്ക്ക്!

22,990 രൂപയുടെ ഒപ്പോ ഫോണ്‍ 1000 രൂപയ്ക്ക്!

ഫ്ളിപ്കാര്‍ട്ടില്‍ ബിഗ് ഷോപ്പിങ് ഡേയില്‍ സൂപ്പര്‍ അവസരം. എഫ് 7 വെറും 1000 രൂപയ്ക്ക് ലഭിച്ചേക്കും

മേയ് 13ന് ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ് ഷോപ്പിങ് ഡേ സെയില്‍ ആരംഭിക്കും. കിടിലന്‍ ഓഫറാണ് നിങ്ങളെ കാത്തിരിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഒപ്പോയുടെ എഫ് 7 സ്മാര്‍ട്ട്ഫോണിന് വമ്പന്‍ ഡിസ്‌ക്കൗണ്ടാണുള്ളത്. 22,900 രൂപയുടെ ഫോണ്‍ വെറും 1000 രൂപയ്ക്ക് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഇതിന് ചില ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് ഉണ്ട്. എന്താണതെന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. കാഷ്ബാക്ക് ഓഫര്‍ രീതിയിലാണോ ഇതെന്നും വ്യക്തമല്ല. എന്തായാലും വെബ്സൈറ്റില്‍ ഓഫര്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

ബിഗ് ഷോപ്പിംഗ് ഡേ കെങ്കേമമാക്കാനാണ് ഫ്ളിപ്കാര്‍ട്ടിന്റെ പ്ലാന്‍. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ഇ-കൊമേഴ്സ് ഭീമനായ ഫ്ളിപ്കാര്‍ട്ടില്‍ അമേരിക്കയുടെ വാള്‍മാര്‍ട്ട് 77 ശതമാനം ഓഹരിയെടുത്തത്. 16 ബില്ല്യണ്‍ ഡോളറിനായിരുന്നു ഇടപാട്.

ഈ വാർത്ത മറ്റുള്ളവരിലും എത്തിക്കൂ.
Top