You are here
Home > കാക്ക കുട് > ഇനി മൊബൈല്‍ റീച്ചാര്‍ജ്ജ് മാതൃകയില്‍ വൈദ്യുതി ഉപയോഗിക്കാം | ഷെയർ ചെയ്ത് വായിക്കു

ഇനി മൊബൈല്‍ റീച്ചാര്‍ജ്ജ് മാതൃകയില്‍ വൈദ്യുതി ഉപയോഗിക്കാം | ഷെയർ ചെയ്ത് വായിക്കു

ഇനി മൊബൈല്‍ റീച്ചാര്‍ജ്ജ് മാതൃകയില്‍ വൈദ്യുതി ഉപയോഗിക്കാം തിരുവനതപുരം ചില പ്രദേശത്ത് പദ്ധതി ആദ്യം പരീക്ഷമെന്ന പോലെ നടപ്പിലാക്കി. വിജയം കൈവരിക്കുകയാണെങ്കില്‍ സംസ്ഥാനത്തുടനീളം പദ്ധതി നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് കെഎസ്ഇബി. ഈ പദ്ധതിമൂലം ജനങ്ങളില്‍ വൈദ്യുതിയുടെ സംരക്ഷണത്തെക്കുറിച്ച് കൂടുതല്‍ ബോധവതിക്കരണം നടത്താന്‍ സാധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നു പ്രീ പെയ്ഡ് കൂ പ്പണ്‍ ആയതിനാല്‍ ഉപയോക്താക്കള്‍ വളരെ സൂക്ഷിച്ചു മാത്രമേ വൈദ്യുതി ഉപയോഗിക്കുകയുള്ളൂ എന്നതാണ് ഇതില്‍ ഒരു കാര്യം.

കെ എസ് ഇ ബി ഓഫീസുകള്‍ വഴിയും തിരഞ്ഞെടുക്കപ്പെട്ട ഔട്ട്‌ലെറ്റുകളിലും വൈദ്യുതി പ്രീപെയ്ഡ് റീച്ചാര്‍ജ്ജ് കൂപ്പണ്‍ ലഭ്യാമാവും . നൂറ് രൂപ മുതല്‍ അയ്യായിരം രൂപ വരെയുള്ള കാര്‍ഡുകള്‍ ലഭ്യമാക്കും. ഇത് വരുന്നതോടെ ബില്ലിങ്ങും വൈദ്യുതി വിച്ഛേദിക്കലും സംഭവിക്കില്ല. കാര്‍ഡ് തീര്‍ന്നാല്‍ വൈദ്യുതിയും നിലക്കുമെന്ന് മാത്രം. വീണ്ടും റീ ചാര്‍ജ് കൂപ്പണെടുത്ത് ചാര്‍ജ് ചെയ്താല്‍ വൈദ്യുതി ലഭിച്ചു തുടങ്ങും.

ഈ സംവിധാനം നടപ്പിലാക്കണമെങ്കില്‍ നിലവിലെ വൈദ്യുത മീറ്ററില്‍ നിന്ന്് സാധിക്കില്ലാ. ഇതിനായി പ്രത്യേകം തയ്യാറാക്കിയ മീറ്റര്‍ സ്ഥാപിക്കേണ്ടതുണ്ട്. മീറ്ററുകളില്‍ പ്രീ പെയ്ഡ് കാര്‍ഡുകള്‍ സൈ്വപ്പ് ചെയ്ത് ഉപയോഗിക്കും വിധമാകും സംവിധാനം. പുതിയ പദ്ധതി മൂലം വൈദ്യുതി ലാഭിക്കാം എന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി. തങ്ങളുടെ പ്രീ പെയ്ഡ് തുകയില്‍ നിന്ന് ഓരോ ദിവസവും ഉപയോഗിക്കുന്ന വൈദ്യുതിയുടെ നിരക്ക് കുറഞ്ഞു വരുന്നത് മനസിലാക്കാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയും. വീണ്ടും ഉടന്‍ റീ ചാര്‍ജ് ചെയ്യേണ്ടി വരുമെന്ന തോന്നല്‍ ഇത് ഉപയോക്താവില്‍ ഇത് ഉണ്ടാക്കും. സ്വാഭാവികമായം കൂടുതല്‍ വൈദ്യുതി ഉപയോഗിക്കാതിരിക്കാന്‍ അയാള്‍ ശ്രമിക്കും. കുടുംബാംഗങ്ങളെ ഇതിന് പ്രേരിപ്പിക്കു കയും ചെയ്യും. സ്വാഭാവികമായി വൈദുതി  ഉപയോഗം മൊത്തത്തില്‍കുറയാന്‍ ഇത് ഇടയാക്കും. ഒരു വര്‍ഷത്തെ പല ഘട്ടങ്ങളിലും വൈദ്യുതി ദൗര്‍ല്ലഭ്യം നേരിടുന്ന സംസ്ഥാനമാണ് കേരളം.

വൈദ്യുതി ഓണ്‍ലൈന്‍ വഴി റീചാർജ്  സംവിധാനവും വൈകാതെ നിലവില്‍വരും. ബാങ്ക് അക്കൗണ്ടില്‍ നിന്ന് കൃത്യസമയത്ത് പണം ഡെബിറ്റാകുന്ന സംവിധാനം ഏര്‍പ്പെടുത്തുകയാണ് കെ എസ് ഇ ബി ലിമിറ്റഡ്. മൊത്തത്തില്‍ വൈദ്യുതിയെ ഡിജിറ്റലാക്കാന്‍ ഒരുങ്ങുകയാണ് കെഎസ്ഇബി.എല്ലാവരും ഷെയർ ചെയ്യുക , ഇതിനി നിങൾ യോജിക്കുന്നുണ്ടോ .നിങ്ങളുടെ വിയേറിയ അഭിപ്രായങ്ങൾ കമെന്റ് ചെയ്യുക .വീഡിയോ കണ്ടു കാണു

 

 

 

ഈ വാർത്ത മറ്റുള്ളവരിലും എത്തിക്കൂ.
Top