You are here
Home > കാക്ക കുട് > ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് അടുത്തതോടെ ഉത്തരേന്ത്യൻ മോഡൽ നുണ പ്രചാരണവുമായി സംഘപരിവാർ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ; നുണ പ്രചാരണം നടത്തുന്നത് പോരാളി ഷാജി എന്ന ഫേസ്ബുക്ക് പേജിന്റെ ലോഗോ ദുരുപയോഗം ചെയ്ത്

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് അടുത്തതോടെ ഉത്തരേന്ത്യൻ മോഡൽ നുണ പ്രചാരണവുമായി സംഘപരിവാർ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ; നുണ പ്രചാരണം നടത്തുന്നത് പോരാളി ഷാജി എന്ന ഫേസ്ബുക്ക് പേജിന്റെ ലോഗോ ദുരുപയോഗം ചെയ്ത്

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് അടുത്തതോടെ ഉത്തരേന്ത്യൻ മോഡൽ നുണ പ്രചാരണവുമായി സംഘപരിവാർ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ.കേരളത്തിൽ നുണപ്രചാരണം നടത്തുന്നത് ജാതിപറഞ്ഞ്.

ഇടതുപക്ഷത്തിനായി നിരന്തരം സോഷ്യൽ മീഡിയയിൽ ഇടപെടൽ നടത്തുന്ന പോരാളി ഷാജി എന്ന ഫേസ്ബുക്ക് പേജിന്റെ ലോഗോയും ചിഹ്നവും ദുരുപയോഗം ചെയ്താണ് സംഘപരിവാർ നുണപ്രചാരണം നടത്തുന്നത്.

 

 

സംഘപരിവാർ ഗ്രൂപ്പായ കാവിപടയിൽ; പ്രചരിക്കുന്ന വ്യാജ പോസ്റ്റ്

ഇതിനായി പോരാളി ഷാജി എന്ന പേരിൽ 11കെ ലെെക്കുള്ള ഒരു ഫെയിക് ഫേസ്ബുക്ക് പേജ് തന്നെ സംഘപരിവാറിനുണ്ട്. ഈ പേജിനെ നിയന്ത്രിക്കുന്നത് ബിജെപി ഐടി സെൽ ആണെന്നും സൂചനയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനേയും ഇടതുപക്ഷ നേതാക്കളേയും നിരന്തരം അപമാനിക്കുന്ന രീതിയിലാണ് ഇവരുടെ ഒരോ ദിവസത്തെ പോസ്റ്റുകളും.

മുരളിധരന്റെ രാജ്യസഭ സീറ്റുമായി ബന്ധപെട്ടാണ് പുതിയ നുണപ്രചാരണം. മുരളീധരനെ ഒരേ സമയം നായരും ഈഴവനും ഒക്കെ ആക്കി പരസ്പര വിരുദ്ധ മായ പോസ്റ്റുകൾ പോരാളി ഷാജി എന്ന ഫേസ്ബുക്ക് പേജിന്റെ ലോഗോ ദുരുപയോഗം ചെയ്ത് ഉണ്ടാക്കി പ്രചരിപ്പിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കാൻ ആണ് ബിജെപി പ്രവർത്തകർ നോക്കുന്നത്. ഇതേ രീതിയിലുള്ള കുപ്രചരണങ്ങൾ നടത്തിയാണ് ആളുകളെ തമ്മിൽതല്ലിച്ച് ബിജെപി യുപി യിലും ബിഹാറിലും ഒക്കെ കലാപം നടത്തി അധികാരത്തിലേറിയതും. അതെ ഉത്തരേന്ത്യൻ മോഡൽ നുണ പ്രചരണം ആണ് കേരളത്തിലും ബിജെപി പ്രവർത്തകർ നടത്തുന്നത്.

 

പോരാളി ഷാജി എന്ന പേരിൽ സംഘപരിവാർ നിർമിത ഫെെക് പേജിൽ വന്ന പോസ്റ്റ്

മുരളിധരന്റെ രാജ്യസഭ സീറ്റുമായി ബന്ധപെട്ടാണ് പുതിയ നുണപ്രചാരണം. മുരളീധരനെ ഒരേ സമയം നായരും ഈഴവനും ഒക്കെ ആക്കി പരസ്പര വിരുദ്ധ മായ പോസ്റ്റുകൾ പോരാളി ഷാജി എന്ന ഫേസ്ബുക്ക് പേജിന്റെ ലോഗോ ദുരുപയോഗം ചെയ്ത് ഉണ്ടാക്കി പ്രചരിപ്പിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കാൻ ആണ് ബിജെപി പ്രവർത്തകർ നോക്കുന്നത്. ഇതേ രീതിയിലുള്ള കുപ്രചരണങ്ങൾ നടത്തിയാണ് ആളുകളെ തമ്മിൽതല്ലിച്ച് ബിജെപി യുപി യിലും ബിഹാറിലും ഒക്കെ കലാപം നടത്തി അധികാരത്തിലേറിയതും. അതെ ഉത്തരേന്ത്യൻ മോഡൽ നുണ പ്രചരണം ആണ് കേരളത്തിലും ബിജെപി പ്രവർത്തകർ നടത്തുന്നത്.

കഴിഞ്ഞദിവസം ബിജെപി ഐടി സെല്ലിൽ നിന്ന് രാജിവെച്ച ഉത്തരേന്ത്യൻ യുവാവ് മഹാവീറുമായി പ്രമുഖ യൂട്യൂബർ ധ്രുവ് രതി നടത്തിയ അഭിമുഖത്തിൽ മഹാവീർ പറഞ്ഞ കാര്യം രാജ്യം ഞെട്ടലോടെയാണ് കേട്ടത്. അതിൽ പറയുന്നത് ഈ വിതമാണ്
ഐടി സെല്ലിന്റെ ലക്ഷ്യം
ബിജെപിക്കെതിരായി ശബ്ദിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തകരെയും, മാധ്യമങ്ങളെയും ഫേസ്ബുക്ക് പേജുകളേയും ട്രോളുക എന്നതും അവരുടെ പേരിൽ വ്യാജ വാർത്തകൾ നിർമിക്കുകയും. അത്തരം ഫേസ്ബുക്ക് പേജുകളെ റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിക്കുക എന്നതുമാണെന്നും.

ഐടി സെല്ലിന്റെ നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ 150ാണ് ട്രോളുകള്‍ നിര്‍മ്മിക്കുന്നത്. ഐടിസെൽ പ്രവർത്തകരുടെ ജോലി ലക്ഷങ്ങള്‍ ലൈക്കുകളുള്ള അനേകം ബിജെപി സ്‌പോണ്‍സേര്‍ഡ് പേജുകളിലും ഫേസ്ബുക്ക് ഗ്രൂപ്പുകളിലും വ്യാജ ഫേസ്ബുക്ക് പ്രോഫെെൽ നിർമിച്ച് ഇത്‌ ഷെയര്‍ ചെയ്യുക എന്നതാണ്. ഇതോടൊപ്പം ഏതൊരു വിഷയത്തെയുും വര്‍ഗീയ വത്കരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും

ഒരോ ഐടി സെല്‍ പ്രവര്‍ത്തകനും ഒരു ലാപ്‌ടോപ്പും, പത്ത് മൊബൈല്‍ ഫോണുകളും നല്‍കിയിരുന്നതായും ഇതു ഉപയോഗിച്ച് വാട്‌സാപ്പിലൂടെയും, ഫേസ്ബുക്കിലൂടെയും വ്യാജ, വര്‍ഗീയ ചുവയുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുക എന്നതാണ്‌ പ്രധാന ടാസ്‌കെന്നും ഒരോ മൊബൈലിലും അടങ്ങുന്ന 300 വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്ക് തങ്ങള്‍ നിര്‍മ്മിക്കുന്ന വാര്‍ത്തകള്‍ ഷെയര്‍ ചെയ്തിരുന്നതായും മഹാവീർ പറയുന്നു വീഡിയോയിലൂടെ

കൂടാതെ ഹിന്ദു, മുസ്ലീം പേരുകളിലായി ലക്ഷക്കണക്കിന് വ്യാജ പ്രൊഫൈലുകളും ലക്ഷകണക്കിന് ലൈക്കുകളുള്ള മഹാപുരുഷന്മാരുടെയും, ഇന്ത്യന്‍ ആര്‍മി ആരാധകരുടെയും നിരവധി പേജുകള്‍ നിലവില്‍ ഉണ്ട്. ഇന്ത്യന്‍ ആര്‍മി ആരാധകര്‍ക്കായി തന്നെ വിവിധ പേരുകളില്‍ 100 കണക്കിന് പേജുകളുണ്ടെന്നും. ഈ പേജുകള്‍ക്കെല്ലാം തന്നെ ലക്ഷങ്ങള്‍ ലൈക്കുകളുമുണ്ട്. ഇത് വഴിയാണ് ബിജെപി തങ്ങളുടെ വ്യാജ വാര്‍ത്തകളും, മുസ്ലീം വിദ്വേഷവുമെല്ലാം രാജ്യത്ത് പ്രചരിപ്പിക്കുന്നതെന്നും വീഡിയോയിലൂടെ പറയുന്നു

 

പ്രതിദിനം പോസ്റ്റു

കൾ ഉണ്ടാക്കുന്നവർക്ക് ആയിരം രൂപ ലഭിക്കുമായിരുന്നെന്നും മുഖ്യദാരയിൽ ട്രോൾ പേജുൾ അടക്കം നടത്തി ഹിറ്റ് ആക്കുന്നവർക്ക് ലക്ഷങ്ങളാണ് മാസം നല്‍കുന്നതെന്നും മഹാവീർ പറയുന്നു എല്ലാ സംസ്ഥാനങ്ങളിലും ബിജെപി ഈരിതിയിലാണ് മുന്നേറ്റം നടത്തുന്നത്

കേരളത്തിൽ നണപ്രചാരണം നടത്തുന്ന ഔട്സ്പോകൺ സുദർശനം അടക്കമുള്ള ഫേസ്ബുക്ക് പേജുകൾക്കും ഈ പറഞ്ഞ രീതിയിൽ ലക്ഷങ്ങൾ ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

 

ഈ വാർത്ത മറ്റുള്ളവരിലും എത്തിക്കൂ.
Top