You are here
Home > HEALTH & LIFESTYLE > ആര്യവേപ്പിലയും തേനും ചേര്‍ത്ത് കഴിച്ചാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റം

ആര്യവേപ്പിലയും തേനും ചേര്‍ത്ത് കഴിച്ചാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന മാറ്റം

മുളപൊട്ടി തുടങ്ങുന്ന നാളികേരത്തിന്റെ അകത്തുള്ള പൊങ്ങ് എന്ന വസ്തുവിനെ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. ഒരിക്കലെങ്കിലും അത് കഴിക്കാത്തവരായും ആരും കാണില്ല. മൃദുവായ കാമ്പോടുകൂടിയ മധുരമുള്ള പൊങ്ങ് കുട്ടിക്കാലത്തെ ഇഷ്ട്ട വിഭവങ്ങളിൽ ഒന്നായിരുന്നിരിക്കും പലർക്കും. പിന്നീട് നാട്ടിൽ തെങ്ങിന്റെയും നാളികേരത്തിന്റെയും എണ്ണം ഗണ്യമായി കുറയുകയും ആളുകൾ നഗരത്തിലെ കൊച്ചു വീടുകളിലേക്ക് ചേക്കേറുകയും ചെയ്തതോടെ പല ഗ്രാമീണ ഓർമ്മകളെയും പോലെ പൊങ്ങും മാഞ്ഞുപോയി.

ശാസ്ത്രലോകത്ത് കോക്കനട്ട് ആപ്പിൾ എന്നറിയപ്പെടുന്ന പൊങ്ങിന്റെ ആരോഗ്യപരമായ സവിശേഷതകൾ അത്ഭുതപ്പെടുത്തുന്നതാണെന്ന് എന്ന് എത്ര ആളുകൾക്കറിയാം. ലോകത്തിലേക്കും വച്ച് ഏറ്റവും പോഷക ദായകമായ ഭക്ഷണമാണ് നമ്മുടെ പൊങ്ങ്. ക്യാൻസർ അടക്കമുള്ള രോഗങ്ങൾ ശരീരത്തിൽ പ്രവേശിക്കുന്നത് തടയാൻ അത്ഭുതകരമായ കഴിവുള്ള രോഗ സംഹാരി. കുട്ടികൾക്കും വയസ്സായവർക്കും ഏറ്റവും അത്യാവശ്യമായ ഘടകങ്ങളായ വിറ്റാമിന് ബി 1, ബി 3, ബി 5, ബി 6 എന്നിവയും സോഡിയം പൊട്ടാസിയം മഗ്നീഷ്യം സെലേനിയം ഫോസ്ഫറസ്സ് കാൽഷ്യം തുടങ്ങിയ മിനറൽസും കൊണ്ട് സമ്പുഷ്ടമാണ് പൊങ്ങ്.

പൊങ്ങിലെ പോഷകങ്ങൾ മറ്റു ഭക്ഷ്യവിഭവങ്ങളിലും കണ്ടെന്നിരിക്കും. എന്നാൽ അതിൽനിന്ന് പൊങ്ങിനെ വ്യത്യസ്തമാക്കുന്നത് അതിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ ഉത്തേജിതാവസ്ഥയിലാണ് എന്നുള്ളതാണ്. ധാന്യങ്ങൾ മുളപ്പിച്ച് കഴിക്കുമ്പോൾ ലഭിക്കുന്ന വർധിത പോഷകമൂല്യത്തെക്കുറിച്ച് എല്ലാവർക്കുമറിയാം. വിളഞ്ഞ തേങ്ങ മുളയ്ക്കുമ്പോൾ രൂപപ്പെടുന്ന പൊങ്ങ്, തെങ്ങിൻതൈ വളർന്നുവലുതാവാൻ വേണ്ടിവരുന്ന പോഷകം മുഴുവൻ സംഭരിച്ച് വച്ച് ഒരു കുതിപ്പിന് തയാറെടുത്തുനിൽക്കുന്ന അവസ്ഥയിലാണുള്ളത്.

വിളഞ്ഞ തേങ്ങ മണ്ണിൽ പാകി രണ്ടു മൂന്നു മാസം പിന്നിടുമ്പോൾ മുളയ്ക്കാനുള്ള ആദ്യഘട്ടമായി ഉള്ളിൽ പൊങ്ങ് രൂപപ്പെടുന്നു. ക്രമേണ 8–9 മാസംകൊണ്ട് ഉള്ളിലുള്ള തേങ്ങാക്കാമ്പ് മുഴുവനായും ഗോളാകൃതിയില്‍ പൊങ്ങായി പരിണമിക്കുന്നു. ചിരട്ട പൊട്ടിച്ച് പുറത്തെടുക്കുന്ന പൊങ്ങ് അതേപടി ഭക്ഷ്യയോഗ്യമാണെങ്കിലും പൊങ്ങിനെ മറ്റു വിഭവങ്ങളായോ വിഭവങ്ങളിലെ ഒരു ഘടകമായോ പാകം ചെയ്യുമ്പോൾ കൂടുതൽ ആസ്വാദ്യകരമാവും.

ഉദാഹരണമായി, 30 ഗ്രാം പൊങ്ങ് ഒരു ഗ്ലാസ് വെള്ളം ചേർത്ത് മിക്സിയിലടിച്ച് പാൽ പരുവത്തിലെടുത്ത് പഞ്ചസാരയും ഫ്ലേവറായി അൽ‌പം നാരങ്ങാനീരും കൂടി ചേർത്തശേഷം തണുപ്പിച്ചെടുത്താൽ ഒന്നാന്തരം ജ്യൂസായി മാറും

മുളപ്പിച്ച പയറുവർഗ്ഗങ്ങൾ ശരീരത്തിൽ ചെലുത്തുന്ന പോഷകത്തിന്റെ പത്തിരട്ടി പ്രദാനം ചെയ്യാൻ പൊങ്ങിന് കഴിയും. ആന്റി ബാക്റ്റീരിയൽ ആന്റി ഫൻഗൾ ശേഷിയുള്ള പൊങ്ങ് പതിവായി കഴിക്കുകയാണെങ്കിൽ കുട്ടികളുടെയും മുതിർന്നവരുടെയും രോഗപ്രതിരോധ ശേഷി ഇരട്ടിയിൽ അധികമായി മാറും എന്നാണ് ശാസ്ത്രം പറയുന്നത്. വൃക്ക രോഗങ്ങൾക്കും വിട്ടുമാറാത്ത മൂത്ര തടസ്സത്തിനും പൊങ്ങ് ഒരു ഉത്തമ പ്രതിവിധിയാണ്. വളരെ പെട്ടന്ന് ശരീരത്തിന് വേണ്ട എനർജി ഉത്പാദിപ്പിക്കാൻ കഴിവുള്ളതിനാൽ അത്‌ലറ്റുകൾ പരിശീലനത്തിന് മുൻപ് പൊങ്ങ് ഉണക്കിപ്പൊടിച്ചത് വെള്ളത്തിൽ ലയിപ്പിച്ച്  കഴിക്കാറുണ്ട്. രാസവസ്തുക്കൾ ചേർത്തുണ്ടാക്കുന്ന എനർജി ഡ്രിങ്കുകളേക്കാൾ പതിന്മടങ്ങ് എനർജി ശരീരത്തിന് നൽകാൻ പൊങ്ങിനാവും.

ശരീരത്തിൽ ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയായ പാൻക്രിയാസിനെ പരിപോഷിപ്പിക്കാൻ പൊങ്ങിന് ശേഷിയുണ്ട് അതിനാൽ തന്നെ പതിവായ പൊങ്ങ് ഉപയോഗം ഇൻസുലിൻ ഉത്പാദനത്തെ പരിപോഷിപ്പിക്കുകയും പ്രമേഹ സാധ്യതയെ തടയുകയും ചെയ്യുന്നു. രക്തത്തിലെ നല്ല കൊളസ്‌ട്രോൾ ആയ HDL നെ ഉത്പ്പാദിപ്പിക്കാനും ചീത്ത കൊളസ്‌ട്രോൾ ആയ LDL നെ ഇല്ലാതാക്കാനും പൊങ്ങിന്റെ ഉപയോഗം കൊണ്ട് സാധിക്കും. രക്തക്കുഴലിൽ കൊഴുപ്പടിഞ്ഞുകൂടുന്നത് തടയാൻ പൊങ്ങിന് കഴിയുന്നതിനാൽ ഹൃദ്രോഗ സാധ്യതയെ ഇല്ലാതാക്കാം. തൈറോയ്ഡ് ഗ്രന്ധിയിലെ പ്രശ്നങ്ങൾക്കും പൊങ്ങ് ഉത്തമ പ്രതിവിധിയാണ്. ശരീരത്തിൽ അപകടകാരികളായ ഫ്രീ റാഡിക്കലുകൾ രൂപപ്പെടുന്നത് തടയാൻ പൊങ്ങിന് ശേഷിയുള്ളത്കൊണ്ട് ക്യാൻസർ രോഗികൾ സ്ഥിരമായി പൊങ്ങ് കഴിക്കുന്നത് നല്ലതാണെന്ന് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.

ഇത്രയും ഉപകാരപ്രദമായ ഒരു അത്ഭുത ആഹാര വസ്തുവിനെ പാഴായി കാണാതെ ഇനി മുതൽ നമ്മുടെ ആഹാര ശീലമാക്കി മാറ്റാൻ സാധിച്ചാൽ അതിന്റെ ഫലം വളരെ വലുതായിരിക്കും.
വിലപ്പെട്ട ഈ അറിവ് ഷെയർ ചെയ്ത് കൂടുതൽ ആളുകളിലും എത്തിക്കൂ…

ഈ വാർത്ത മറ്റുള്ളവരിലും എത്തിക്കൂ.
Top