You are here
Home > tech > ആധാര്‍ നമ്പര്‍ പരസ്യമാക്കി വെല്ലുവിളിച്ച ട്രായി ചെയര്‍മാന് കിട്ടിയത് എട്ടിന്റെ പണി ; നിമിഷങ്ങള്‍ കൊണ്ട് മറുപടി കൊടുത്ത് ഹാക്കര്‍

ആധാര്‍ നമ്പര്‍ പരസ്യമാക്കി വെല്ലുവിളിച്ച ട്രായി ചെയര്‍മാന് കിട്ടിയത് എട്ടിന്റെ പണി ; നിമിഷങ്ങള്‍ കൊണ്ട് മറുപടി കൊടുത്ത് ഹാക്കര്‍

ന്യൂദല്‍ഹി: ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിയാല്‍ എന്തുചെയ്യുമെന്ന് പറഞ്ഞ് വെല്ലുവിളിച്ച ട്രായ് ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ്മയുടെ വിവരങ്ങള്‍ ചോര്‍ത്തി ഹാക്കര്‍മാര്‍. എലിയട്ട് ആല്‍ഡേഴ്‌സണ്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ആര്‍.എസ് ശര്‍മ്മയുടെ വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.

ഇന്നലെയാണ് ആര്‍.എസ് ശര്‍മ്മ തന്റെ ആധാര്‍ നമ്പര്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.

‘എന്റെ ആധാര്‍ നമ്പര്‍ ഇതാ. ഇത് ഹാക്ക് ചെയ്ത് നിങ്ങള്‍ കാണിക്കൂ… ഞാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു

 

എന്നാല്‍  ഇതിനു പിന്നാലെ എലിയട്ട് ആല്‍ഡേഴ്‌സണ്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് ആര്‍.എസ് ശര്‍മ്മയുടെ വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.
ശര്‍മ്മയുടെ സ്വകാര്യ മേല്‍ വിലാസം, ഫോണ്‍ നമ്പര്‍, ഭാര്യയുമായുള്ള ചിത്രം, ജനന തീയതി എന്ന് വേണ്ട ആധാറുമായി ലിങ്ക് ചെയ്ത എല്ലാം നിമിഷങ്ങള്‍ കൊണ്ട് ഹാക്കര്‍ കണ്ടെത്തുകയായിരുന്നു.
ദി പ്രിന്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശര്‍മ്മ ആധാറിന്റെ സുതാര്യതയേയും സുരക്ഷയേയും കുറിച്ച് ആദ്യം പ്രതികരിച്ചത്. ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിയാല്‍ ഒന്നും സംഭവിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. പിന്നീടായിരുന്നു ട്വിറ്ററില്‍ അദ്ദേഹം ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിയത്.

“നിങ്ങളുടെ ആധാര്‍ നമ്പര്‍ ലഭിച്ചാല്‍ മറ്റുള്ളവര്‍ക്ക് എല്ലാ വിവരങ്ങളും ലഭ്യമാകാന്‍ എളുപ്പമാണ്. ഞാന്‍ ഇവിടെ നിര്‍ത്തുന്നു ആധാര്‍ നമ്പര്‍ പുറത്തായാല്‍ ഉള്ള ഭവിഷ്യത്തുകള്‍ താങ്കള്‍ക്ക് മനസിലായി കാണുമെന്നു വിശ്വസിക്കുന്നു”. ആണ്ട്രൂസന്‍ മറുപടിയില്‍ പറയുന്നു. ആധാറുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാരിനെ ന്യായീകരിക്കുന്ന വ്യക്തിയാണ് ശര്‍മ്മ. ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നാല്‍ പൌരന്മാരുടെ ജീവനും സ്വത്തിനും ദോഷം സംഭവിക്കുമെന്ന് പല കോണുകളില്‍ നിന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും അതൊന്നും ചെവിക്കൊള്ളുവാന്‍ ശര്‍മ്മ തയ്യാറായിരുന്നില്ല.

അതുകൊണ്ടുതന്നെയാണ് ആധാര്‍ വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കല്‍ സുരക്ഷിതമാണ് എന്ന് തെളിയിക്കാന്‍ ശര്‍മ്മ ഇത്തരം ഒരു സാഹസത്തിനു മുതിര്‍ന്നത്. വിവരങ്ങള്‍ ചോര്‍ത്തിയ ഹാക്കര്‍ നല്‍കിയ സ്ക്രീന്‍ ഷോട്ടുകളില്‍ ശര്‍മ്മയുടെ പാന്‍ കാര്‍ഡ് നമ്പര്‍ പോലും ലഭ്യമായിരുന്നു.

ഈ വാർത്ത മറ്റുള്ളവരിലും എത്തിക്കൂ.
Top